നടിയും എംപിയുമായ സുമലത ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മാണ്ഡ്യ മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംപിയായ സുമലത ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അന്തരിച്ച പ്രമുഖ നടനും കോണ്‍ഗ്രസ് നേതാവുമായിരുന്ന അംബരീഷിന്റെ ഭാര്യ കൂടിയാണ് നടി സുമലത. അംബരീഷായിരുന്നു മാണ്ഡ്യയിലെ എം.പി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യ സീറ്റ് കോണ്‍ഗ്രസ് ജെഡിഎസിന് വിട്ടു നല്‍കിയിരുന്നു. മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സുമലത സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു. അന്ന് ബിജെപി സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ എച്ച്. ഡി കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയെ സുമലത പരാജയപ്പെടുത്തിയിരുന്നു.