ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭീനയരംഗത്തെത്തിയ താരമാണ് ദീപ്തി സതി. മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. നീനയ്ക്ക് ശേഷം മലയാളത്തിൽ ലവകുശ, സോളോ, പുള്ളിക്കാരൻ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകരായെത്തിയ ഡ്രൈവിംഗ് ലൈസൻസാണ് നടിയുടെ അവസാനമായി തീയറ്ററുകളിൽ എത്തിയ ചിത്രം.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് പ്രശസ്ത നർത്തകൻ മെൽവിൻ ലൂയിസിനൊപ്പമുള്ള ദീപ്തി സതിയുടെ ഡാൻസാണ്. ഇരുവരും ഒന്നിച്ച് ചുവട് വെക്കുന്ന രണ്ടു വീഡിയോകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഇൻവെസ്റ്റ്മെന്റ് ബാങ്കറിൽ നിന്നും നൃത്തലോകത്തേക്ക് എത്തിയ മുംബൈ സ്വദേശിയായ മെൽവിന്റെ യൂട്യൂബ് ചാനലിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.