തന്റെ പ്രണയം തുറന്നു പറഞ്ഞു നടി ദുർഗകൃഷ്ണ, ആരാധകൻ ചോദിച്ച ചോദ്യത്തിനാണ് തന്റെ കാമുകനെ ദുര്‍ഗ പരിചയപ്പെടുത്തിയത്, അർജുൻ രവീന്ദ്രനാണ് ദുർഗ്ഗയുടെ കാമുകൻ, കഴിഞ്ഞ നാലുവർഷമായി ഇരുവരും പ്രയാണത്തിലാണ്. കാമുകന്റെ പേരെന്താണ് എന്ന ചോദ്യത്തിനാണ് ദുര്‍ഗ അർജുനുമായുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്, യുവ സിനിമ നിർമ്മാതാവാണ് അർജുൻ, ഇതിനു മുൻപും അർജുനൊപ്പമുള്ള ചിത്രങ്ങൾ ദുർഗ്ഗ പങ്കുവെച്ചിട്ടുണ്ട്. മുന്‍പ് ദുര്‍ഗ പങ്കുവെച്ചിരുന്ന ചിത്രങ്ങളിലെല്ലാം അര്‍ജുനെയും ടാഗ് ചെയ്തിരുന്നു.
നിര്‍മ്മാതാവ്, സംരംഭകന്, വാഹനപ്രേമി, യാത്രികന്, ക്രിക്കറ്റ് സ്നേഹി എന്നിങ്ങനെയാണ് അര്ജുന് രവീന്ദ്രന്റെ ഇന്‍സ്റ്റഗ്രാം ബയോഡാറ്റ. മുന്‍പ് മോഹന്‍ലാലിനൊപ്പമുളള ദുര്‍ഗ കൃഷ്ണയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് ദുർഗ്ഗ മലയാള സിനിമയിൽ സജീവമായത്. ജാനകി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ നടി അഭിനയിച്ചത്. വിമാനത്തിന് പിന്നാലെ കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളും ദുര്‍ഗയുടെതായി പുറത്തിറങ്ങിയിരുന്നു.
സിനിമാ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള നടിയുടെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അടുത്തിടെ നടിയുടെതായി പുറത്തിറങ്ങിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഗ്ലാമറസ് ലുക്കിലുളള നടിയുടെ ചിത്രങ്ങളായിരുന്നു മുന്‍പ് ആരാധകര്‍ ഏറ്റെടുത്തത്.