വിടർന്ന കണ്ണുകളും ശാലീനത്വം തുളുമ്പുന്ന അഴകുമായി സിനിമയിലേക്കെത്തിയ ദുർഗ കൃഷ്ണ എന്ന നായികയെ വളരെ പെട്ടെന്നാണ് മലയാളികൾ ഏറ്റെടുത്തത്. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. എം പ്രദീപ് നായര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്. നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ ദുര്‍ഗ അഭിനയിച്ചത്. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ദുർഗ്ഗയുടെ പുതിയ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹമാണ്.
ഇപ്പോഴിതാ ലാലേട്ടനും പൃഥ്വിരാജ് സുകുമാരനുമൊപ്പമുള്ള ഡിന്നറിന്റെ സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് താരം. കൂടെ സുഹൃത്തുക്കളായ ലിയോണ, ശാന്തി, ചന്ദു, അമിറാ എന്നിവരും ഉണ്ടായിരുന്നു. ഫേസ്ബുക്കിലാണ് ദുർഗ ചിത്രങ്ങൾ പങ്ക് വെച്ചത്.