ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് എസ്തർ അനിൽ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ എന്ന സിനിമയാണ് എസ്തർ അനിലിന് ഇത്രയധികം ആരാധകരെ നേടി കൊടുത്തത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. എസ്തറിന്റെ ഫോട്ടോഷൂട്ടുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ചർച്ചയായിരിക്കുന്നത്. ‘സ്വർണകന്യകയാണോ’ ഇതെന്നാണ് ഫോട്ടോഷൂട്ട് കണ്ടവർ ചോദിക്കുന്നത്.
‘മോണോക്രൊമാറ്റിക് ഗോൾഡൻ ലുക്ക്’ എന്നാണ് താരം ഈ ഫോട്ടോഷൂട്ടിന് പേര് നൽകിയിരിക്കുന്നത്. ഏതായാലും ഗോൾഡൻ ലുക്കിലുള്ള എസ്തറിന്റെ ഫോട്ടോഷൂട്ട് ആരാധകരും ഏറ്റെടുത്തു. ഫോട്ടോ കലക്കിയെന്നും എസ്തർ സുന്ദരി ആയിട്ടുണ്ടെന്നും തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ നൽകിയിരിക്കുന്നത്. റിസ്വാൻ ആണ് എസ്തറിന്റെ മേക്കപ്പ്. പ്ലാൻ ബി ആക്ഷൻസ് ആണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ലെറ കൻസി സിബി ആണ് ഈ ഫോട്ടോയ്ക്ക് വേണ്ടിയുള്ള കോസ്റ്റ്യൂംസ്.
ഇൻസ്റ്റഗ്രാമിൽ സജീവമാണ് എസ്തർ അനിൽ. ഇടയ്ക്കിടയ്ക്ക് ഫോട്ടോ ഷൂട്ടുമായി താരം എത്താറുമുണ്ട്. താരത്തിന്റെ ചില ഫോട്ടോ ഷൂട്ടുകൾ ഇടയ്ക്ക് വിവാദമാകുകയും ചെയ്തിരുന്നു. ‘നല്ലവൻ’ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ട് ആയിരുന്നു എസ്തർ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നാലെ, ‘സകുടുംബം ശ്യാമള’, ‘ഒരു നാള് വരും’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിൽ നായിക ആയിരുന്നു.
View this post on Instagram