ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത് ഏതൊരു മലയാളിയുടെയും ആഗ്രഹമാണ്. അത്തരത്തിൽ ചെറുപ്പം മുതലുള്ള ഒരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് കൊച്ചിക്കാരിയായ ഗാഥ. ആ പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടി വരുന്നതും വന്ദനത്തിലെ ഗാഥ എന്ന നായിക കഥാപാത്രത്തെയാണ്. സിദ്ധിഖ് സംവിധാനം നിർവഹിക്കുന്ന ബിഗ് ബ്രദറിലാണ് ഗാഥ ലാലേട്ടന്റെ നായികയാകുന്നത്. ലാലേട്ടനൊപ്പം അഭിനയിച്ചതിന്റെ ത്രില്ലിലാണ് ഗാഥ. ലാലേട്ടനൊപ്പമുള്ള ചിത്രം പങ്ക് വെച്ചാണ് ഗാഥ തന്റെ സന്തോഷം അറിയിച്ചത്.
എനിക്ക് ഓർമ വെച്ച നാൾ മുതൽ ഞാൻ ലാലേട്ടന്റെ സിനിമകൾ കണ്ടാണ് വളർന്നത്. അദ്ദേഹത്തെ പോലെ ഒരു ഇതിഹാസത്തിനൊപ്പം അഭിനയിക്കുക എന്നത് എപ്പോഴും എന്റെ ഒരു സ്വപ്നം ആയിരുന്നു. ഒരു അഭിനേത്രി ആകുവാനുള്ള എന്റെ എന്റെ സ്വപ്നങ്ങൾക്കും പ്രചോദനം അദ്ദേഹമാണ്. ഇപ്പോൾ ബിഗ് ബ്രദറിലൂടെ ആ സ്വപ്നം പൂർത്തീകരിച്ചപ്പോൾ ഞാൻ ഏറെ സന്തോഷവതിയും അനുഗ്രഹീതയുമാണ്. ഒരു നല്ല സുഹൃത്തായി എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചുക്കൊണ്ടിരിക്കുന്നതിൽ ഒരായിരം നന്ദി. ബിഗ് ബ്രദറിന്റെ റിലീസിനായി ഞാൻ കാത്തിരിക്കുകയാണ്. അന്നും ഇന്നും എന്നും ഒരു ലാലേട്ടൻ ആരാധിക.