നടി ഹന്ന റെജി കോശിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് വൈറല്‍. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഡെനീം ഷോര്‍ട്സും ക്രോപ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്ന വേണം. കറുപ്പ് ഹൂഡി പെയര്‍ ചെയ്തിട്ടുണ്ട്. കാഷ്വല്‍ ലുക്കിലാണ് സ്റ്റൈലിംഗ്. ഇത് കൂടാതെ റൈഡര്‍ ലുക്കിലും ചിത്രങ്ങളുണ്ട്.
View this post on Instagram
View this post on Instagram
ഹുവൈസ് മജീദിന്റെ നേതൃത്വത്തിലുള്ള മാക്സോ ഏജന്‍സിയാണ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. ജിബിന്‍ സോമചന്ദ്രനാണ് ഫോട്ടോഗ്രഫി. സന്ലിയ സാബുവാണ് കോസ്റ്റിയൂം. രമ്യ മെറിനാണ് സ്റ്റൈലിംഗും മേക്കപ്പും നിര്‍വഹിച്ചത്. ‘നിങ്ങളുടെ ചര്‍മത്തിലും രൂപത്തിലും ആത്മവിശ്വാസമുണ്ടെങ്കില്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ എന്നതാണ് ഫോട്ടോഷൂട്ടിലൂടെ പറയാന്‍ താരം ശ്രമിക്കുന്നത്.
മിസ് ഇന്ത്യ സൗത്ത്, മിസ് യൂണിവേഴ്സ് ഇന്ത്യ തുടങ്ങി നിരവധി സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് താരം. മിസ് ക്യാറ്റ് വോക്ക്, മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍, മിസ് കണ്‍ജീനിയാലിറ്റി തുടങ്ങി ഒട്ടേറെ ടൈറ്റിലുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഡാര്‍വിന്റെ പരിണാമം, രക്ഷാധികാരി ബൈജു, എന്റെ മെഴുകുതിരി അത്താഴങ്ങള്‍, തീര്‍പ്പ് എന്നീ സിനിമകളിലൂടെയാണ് ഹന്ന ശ്രദ്ധേയയാത്.