വലിയ സന്തോഷത്തിലാണ് നടി ഹണി റോസ്. കാരണം മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ഒപ്പം അഭിനയിച്ച ചിത്രം മോൺസ്റ്റർ ഇന്ന് റിലീസ് ആയിരിക്കുകയാണ്. മികച്ച അഭിപ്രായവുമായി ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മോഹൻലാലിന് ഒപ്പം ഇതിനു മുമ്പ് അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഒപ്പം ഇത്രയധികം സ്ക്രീൻ സ്പേസ് കിട്ടുന്നത് ആദ്യമായിട്ടാണെന്ന് ഹണിറോസ് പറഞ്ഞു. ആരാധകർക്ക് ഒപ്പം ചിത്രം തിയറ്ററിൽ നിന്ന് കണ്ടതിനു ശേഷം സംസാരിക്കുമ്പോഴാണ് ഹണി റോസ് ഇങ്ങനെ പറഞ്ഞത്.
തന്റെ ഒരു സിനിമ തിയറ്ററിൽ എത്തി കാണുന്നത് മൂന്നു വർഷത്തിനു ശേഷമാണെന്ന് ഹണി റോസ് പറഞ്ഞു. ഇത്രയും വലിയ ഒരു കഥാപാത്രം ഇത്രയും വലിയ ഒരു ടീമിന്റെ കൂടെ അവതരിപ്പിക്കാൻ പറ്റി എന്നുള്ളത് വലിയ ഒരു അനുഗ്രഹമായി കാണുന്നെന്നും ഹണി റോസ് പറഞ്ഞു. മികച്ച രീതിയിൽ പെർഫോം ചെയ്യാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. മോഹൻലാൽ സാറിനോടും വൈശാഖ് ഏട്ടനോടും ആന്റണി സാറിനോടുമാണ് നന്ദി പറയാനുള്ളതെന്നും ഹണി റോസ് പറഞ്ഞു. എല്ലാവരും സിനിമ കാണണമെന്നും തീർച്ചയായും സിനിമ എല്ലാവർക്കും ഇഷ്ടപ്പെടുമെന്നും ഹണി റോസ് വ്യക്തമാക്കി. വളരെ വ്യത്യസ്തമായിട്ടുള്ള സിനിമ ആയിരിക്കും ഇതെന്നും ഹണി പറഞ്ഞു.
മോഹൻലാലിന് ഒപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്റണി .കൈലാഷ്, ഗണേഷ് കുമാര്‍ ബിജു പപ്പന്, ഹണി റോസ്, ലഷ്മി മഞ്ജു, സ്വാസിക എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരി നാരായണന്റെ വരികൾക്ക് ദീപക് ദേവ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. വമ്പൻ ഹിറ്റായ പുലിമുരുകൻ എന്ന ചിത്രത്തിനു ശേഷം വൈശാഖ് – ഉദയ് കൃഷ്ണ – മോഹൻലാൽ ടീമിന്റെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഇത്. കലാസംവിധാനം – ഷാജി നടുവില്‍ മേക്കപ്പ് – ജിതേഷ് ചൊയ്യ, കോസ്റ്റ്യും. -ഡിസൈന്‍ -സുജിത് സുധാകരന്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – രാജേഷ് ആര്.കൃഷ്ണൻ, സിറാജ് കല്ല, ഫിനാന്‍സ് കണ്ട്രോളര്- മനോഹരന്.കെ.പയ്യന്നൂര്‍, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ് – നന്ദു പൊതുവാള്, സജി.സി.ജോസഫ്. പ്രൊഡക്ഷന്‍ കണ്ട്രോളര്-സിദ്ദു പനയ്ക്കല്‍. വാഴൂര്‍ ജോസ്. ഫോട്ടോ – ബന്നറ്റ്.