മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മോൺസ്റ്റർ. ഹണിറോസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പുലിമുരുകന് ശേഷം മോഹൻലാൽ – വൈശാഖ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ ലക്കി സിങ്ങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. അതേസമയം സിനിമയെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും മനസ് തുറന്ന് രംഗത്ത് എത്തിയിരിക്കുകയാണ് നായികയായ ഹണിറോസ്.
വളരെ വ്യത്യസ്തമായ ചിത്രമാണ് മോൺസ്റ്റർ എന്നും സിനിമ ഏത് ജോണറിലാണെന്ന് ഇപ്പോഴും പറയാറായിട്ടില്ലെന്നും ഹണി റോസ് പറഞ്ഞു. മോൺസ്റ്ററിൽ ഭാമി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിക്കുന്നത്. മോൺസ്റ്റർ വളരെ വ്യത്യസ്തമായ ഒരു സിനിമയാണെന്നും ഏത് ജോണർ ആണെന്ന് ചോദിച്ചാൽ അത് ഇപ്പോഴും പറയാറായിട്ടില്ലെന്നും ഹണി റോസ് വ്യക്തമാക്കി.
താൻ ചെയ്ത ഏറ്റവും മികച്ച കഥാപാത്രമാണ് ഭാമിയെന്നും ധാരാളം ഷേഡുകൾ ഉള്ള കഥാപാത്രമാണ് ഭാമിയെന്നും ഹണി റോസ് പറഞ്ഞു. ഷൂട്ടിങ്ങിനിടെ തനിക്ക് വളരെ ഇഷ്ടപ്പെട്ടതും താൻ തന്നെ കൂടുതൽ ഇൻവെസ്റ്റ് ചെയ്തതും ഈ സിനിമയിലേക്ക് വേണ്ടിയാണെന്നും ഹണിറോസ് വ്യക്തമാക്കി. വൈശാഖ് സാർ തന്നോട് തന്റെ കഥാപാത്രത്തിന്റേതായ ഒരു സിനിമയായി ഇതിനെ കാണണമെന്ന് ആവശ്യപ്പെട്ടെന്നും ഭാമിയാണ് സിനിമയിലുടനീളമുള്ള കഥാപാത്രമെന്നും താരം കൂട്ടിച്ചേർത്തു. തെലുങ്ക് നടൻ മോഹൻ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.