ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്. കഴിഞ്ഞ നാലഞ്ച് മാസത്തിനിടയില്‍ കേരളത്തില്‍ വിവിധയിടങ്ങളിലായി നിരവധി കടകള്‍ താരം ഉദ്ഘാടനം ചെയ്തു. ഇതോടെ ഹണി റോസിനെതിരെ ട്രോളുകളും വ്യാപകമായി. ഇപ്പോഴിതാ ഇതിന് താരം നല്കിയ മറുപടിയാണ് ശ്രദ്ധേയമായിരിക്കുന്നത്. തനിക്കെതിരായ ട്രോളുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് താരം കൃത്യമായ മറുപടി നല്‍കിയത്.
View this post on Instagram
‘ഒരു ദിവസം ഏറ്റവും കൂടുതല്‍ കത്രികയെടുത്ത ആള്’, മികച്ച ഉദ്ഘാടക, തുണി ഉണക്കാന്‍ ഇട്ട പ്ലാസ്റ്റിക് വള്ളി കണ്ടപ്പോ കത്രികയെടുത്ത് മുറിച്ചു’ തുടങ്ങിയ ട്രോളുകളാണ് ഹണിക്കെതിരെ പ്രചരിച്ചത്. തനിക്കെതിരെ വരുന്ന ട്രോളുകളെ വളരെ പോസിറ്റീവായാണ് താര കാണുന്നത്.
സിനിമയൊന്നുമില്ലെങ്കിലും ഹണി ഉദ്ഘാടനം ചെയ്ത് ജീവിക്കും എന്നാണ് പ്രേക്ഷക പക്ഷം. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന താരത്തിന്റെ ഉദ്ഘാടന ചിത്രങ്ങളേയും ട്രോളന്മാര് കളിയാക്കിയിട്ടുണ്ട്. ഇതോടെയാണ് ട്രോളുകള്‍ ഷെയര്‍ ചെയ്ത് ഹണി രംഗത്തെത്തിയത്.