നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഒരു താരമാണ് ഹണി റോസ്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. പിന്നീട് തെലുങ്കിലും തമിഴിലുമെല്ലാം താരം വേഷമിട്ടു.
തന്റെ വലിയൊരു ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ. കഥ എഴുതാറില്ലെങ്കിലും മനസ്സിൽ കുറെ കഥകളുണ്ടെന്ന് ഹണി റോസ് പറയുന്നു. കൂടാതെ തനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണമെന്നുള്ള ആഗ്രഹവും നടി വ്യക്തമാക്കുന്നുണ്ട്. സംവിധാനമെന്നത് വലിയ ഉത്തരവാദിത്വമാണ്. ഒരുപാട് പേരെ ഒരുമിച്ച് നിയന്ത്രിക്കേണ്ട വലിയ ജോലിയാണ്. അഭിനയിച്ച് തുടങ്ങിയ കാലം മുതലേ ഞാൻ സംവിധായകരെ നിരീക്ഷിക്കാറുണ്ട്. താൻ ചെയ്യുന്ന ചിത്രം തീർച്ചയായു ഒരു റിയലിസ്റ്റ് സിനിമയാകുമെന്നും അതാണ ആഗ്രഹമെന്നും ഹണി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്.