മോഹൻലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ ചിത്രം മോൺസ്റ്റർ തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ഭാമിനി എന്ന കഥാപാത്രമായി എത്തി കരിയർ ബെസ്റ്റ് പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് നടി ഹണി റോസ്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രമായ ഭാമിനിയുടെ വേഷം ഹണി റോസ് ഗംഭീരമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഹണി റോസിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഇതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.
മോൺസ്റ്റർ സിനിമയിൽ നിന്നുള്ള ചില ചിത്രങ്ങൾ ഹണി റോസ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ക്ലിക്ക്സ് ഫ്രം മോൺസ്റ്റർ എന്ന അടിക്കുറിപ്പോടെയാണ് ഹണി റോസ് ഫോട്ടോസ് പങ്കുവെച്ചത്. ബെന്നറ്റ് എം വർഗീസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. രസകരമായ കമന്റുകളാണ് ഹണി റോസ് പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ഹിമാലയത്തിലാണോ ഇന്ന് ഉദ്ഘാടനം, സിനിമ കണ്ടു ചേച്ചീടെ ആക്ടിംഗ് സൂപ്പർ ആണേ, ക്യൂട്നെസ് ഓവർലോഡ്, സുന്ദരിക്കുട്ടി എന്നിങ്ങനെ പോകുന്നു കമന്റുകൾ.
മോഹൻലാലിനും ഹണിറോസിനും ഒപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്റണി .കൈലാഷ്, ഗണേഷ് കുമാര്‍ ബിജു പപ്പന്, ലഷ്മി മഞ്ജു, സ്വാസിക എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരി നാരായണന്റെ വരികൾക്ക് ദീപക് ദേവ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. വമ്പൻ ഹിറ്റായ പുലിമുരുകൻ എന്ന ചിത്രത്തിനു ശേഷം വൈശാഖ് – ഉദയ് കൃഷ്ണ – മോഹൻലാൽ ടീമിന്റെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഇത്. കലാസംവിധാനം – ഷാജി നടുവില്‍ മേക്കപ്പ് – ജിതേഷ് ചൊയ്യ, കോസ്റ്റ്യും. -ഡിസൈന്‍ -സുജിത് സുധാകരന്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – രാജേഷ് ആര്.കൃഷ്ണൻ, സിറാജ് കല്ല, ഫിനാന്‍സ് കണ്ട്രോളര്- മനോഹരന്.കെ.പയ്യന്നൂര്‍, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ് – നന്ദു പൊതുവാള്, സജി.സി.ജോസഫ്. പ്രൊഡക്ഷന്‍ കണ്ട്രോളര്-സിദ്ദു പനയ്ക്കല്‍. വാഴൂര്‍ ജോസ്. ഫോട്ടോ – ബന്നറ്റ്.
View this post on Instagram