ജിയോ മാമി മുംബൈ ചലച്ചിത്രമേളയെ സുന്ദരമാക്കാൻ സുന്ദരി താരങ്ങൾ എത്തിയിരിക്കുകയാണ്. റെഡ് കാർപെറ്റിൽ സുന്ദരി താരങ്ങളുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുന്നു. ബോളിവുഡ് താരസുന്ദരിമാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 24 വരെ നീണ്ടുനിൽക്കുന്ന ഈ മേളയിൽ നിരവധി താരങ്ങൾ പങ്കെടുക്കും. ദീപിക പദുക്കോൺ, കത്രീന കൈഫ്, കരൺ ജോഹർ, റിതീഷ് ദേശ്മുഖ്, വിശാൽ ഭരദ്വാജ്, ദീപ്തി നേവൽ, ഷബാന അസ്മി, ജാവേദ് അക്തർ, നവാസുദ്ദീൻ സിദ്ദിഖി, തിലോത്തമ ഷോം, ടിസ്ക ചോപ്ര, താഹിർ മോള, വിധു വിനോദ് ചോപ്ര, രമേശ് സിപ്പി, ഫെസ്റ്റിവൽ ഡയറക്ടർ – അനുപമ ചോപ്ര, ആർട്ടിസ്റ്റിക് ഡയറക്ടർ, മാമി – സ്മൃതി കിരൺ തുടങ്ങിയവർ മേളയിൽ പങ്കെടുത്തു.
നഗരത്തിലെ 8 വേദികളിലായി സിനിമയുടെ പ്രദർശനങ്ങൾ ഇന്നലെ ആരംഭിച്ചു. ഐക്കൺ – ഇൻഫിനിറ്റി മാൾ, പിവിആർ ഇസിഎക്സ് – സിറ്റി മാൾ, പിവിആർ ജുഹു, ലെ റെവ് സിനിമാസ് – ബാന്ദ്ര, പിവിആർ ഫീനിക്സ് മാർക്കറ്റ്സിറ്റി – കുർല, റീഗൽ സിനിമ – കൊളബ , പിവിആർ ഐക്കൺ ഫീനിക്സ് – ലോവർ പരേൽ, മാറ്റർഡൻ കാർണിവൽ സിനിമാസ് – ലോവർ പരേൽ എന്നിവിടങ്ങളിലാണ് പ്രദർശനങ്ങൾ നടക്കുക. ടൊറന്റോ ചലച്ചിത്ര മേളയിൽ നിരൂപക പ്രശംസ നേടിയ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മലയാള ചിത്രം മൂത്തോൻ ആണ്, മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രം.