ടെലിഫിലിമുകളിലും ഷോര്ട്ട്ഫിലിമുകളിലും ബാലതാരമായി അഭിനയിച്ച് സിനിമ ജീവിതത്തിലേക്ക് കടന്നുവന്ന താരമാണ് ഇനിയ. പിന്നീട് നിരവധി ചിത്രങ്ങളിലും ഇനിയ വേഷമിട്ടു. കളരിയും യോഗയും അഭ്യസിക്കുന്ന താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യവും അത് തന്നെയാണ്. ഇപ്പോഴിതാ യോഗയുടെ മാഹാത്മ്യം വെളിപ്പെടുത്തി നടി പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. ‘നിങ്ങളുടെ ഇരുളടഞ്ഞ മേഖലകളിലേക്ക് അറിവിന്റെ പ്രകാശം എത്തിക്കുകയെന്നതാണ് യോഗയുടെ പ്രകൃതി’ എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.
ഡോക്ടർ ബിജുവിന്റെ പ്രഥമ സംവിധാന സംരംഭമായ സൈറയിലൂടെയാണ് മുഖ്യധാരാ സിനിമ ലോകത്തേക്ക് ഇനിയ കടന്നു വന്നത്. തുടർന്ന് ടൈം, ദളമർമരങ്ങൾ, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, അയാൾ, സ്വർണ്ണക്കടുവ, പരോൾ, പെങ്ങളില തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും ഇനിയ അഭിനയിച്ചു. മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കമാണ് ഇനിയയുടെ അവസാനമായി തീയറ്ററുകളിൽ എത്തിയ മലയാള ചലച്ചിത്രം. യുദ്ധം സെയ്, വാഗൈ സൂട വാ, ചെന്നൈയിൽ ഒരു നാൾ, നാൻ സിഗപ്പു മനിതൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഇനിയ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.