മലയാളികള്‍ക്ക് സുപരിചിതയാണ് ജസീല പര്‍വീണ്‍. കന്നഡ ടെലിവിഷന്‍ രംഗത്ത് നിന്ന് മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ എത്തിയതാണ് ജസീല. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത തേനും വരമ്പും എന്ന പരമ്പരിയിലൂടെയാണ് ജസീല മലയാള ടെലിവിഷന്‍ രംഗത്ത് എത്തുന്നത്. പിന്നീട് സീകേരളം സംപ്രേക്ഷണം ചെയ്ത സുമംഗലി ഭവ, മിസിസ് ഹിറ്റ്ലര്‍ എന്നി പരമ്പരകളില്‍ അഭിനയിച്ചിരുന്നു. സ്റ്റാര്‍മാജിക് ഷോയാണ് ജസീല്ക്ക് സ്വീകാര്യത നല്‍കിയത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പറയുകയാണ് താരം. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പടുത്തിയത്.
പരസ്യ ചിത്രം അഭിനയിക്കാന്‍ എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് ജസീല പറയുന്നു. വൈകുന്നേരമായിരുന്നു ബംഗളൂരുവില്‍ നിന്ന് എത്തിയത്. തന്നോടൊപ്പം കോഡിനേറ്ററിന്റെ സുഹൃത്തും ഉണ്ടായിരുന്നു. ഇദ്ദേഹമാണ് സുഹൃത്തും ബംഗളൂരുവില്‍ നിന്ന് കൂടെ വരുന്നുണ്ടെന്നുള്ള കാര്യം പറഞ്ഞത്.
ഇയാള്‍ തന്നോട് ഒരു രാത്രി കഴിയാന്‍പറ്റുമോ എന്ന് ചോദിച്ചു. ഇത് കേട്ടയുടനെ കോഡിനേറ്ററെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാല്‍ അയാള്‍ തന്നെ പിന്തുണയ്ക്കുന്നതിവന് പകരം സുഹൃത്തിനൊപ്പം നിന്നു. ഒരു രാത്രിയല്ലേ അയാളോടൊപ്പം കഴിയുവെന്ന് പറഞ്ഞു. എത്ര പൈസ വരെ തരുമെന്നൊക്കെ ചോദിച്ചതായും ജസീല പറയുന്നു.