2002ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച കനിഹ എന്ന ദിവ്യ വെങ്കട്ടസുബ്രഹ്മണ്യം മലയാളം, തെലുങ്ക് കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദധാരിയായ കനിഹ മികച്ചൊരു പോപ് സിങ്ങർ കൂടിയാണ്. മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയ രംഗത്തേക്ക് വന്നത്. അവതാരകയായും കനിഹ തിളങ്ങിയിട്ടുണ്ട്. അജിത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുദീപ് തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കനിഹക്ക് തനിക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം മമ്മൂട്ടി നായകനായ പഴശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രമാണ്. ഇപ്പോഴിതാ ബോഡി ഷെയിമിങിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിലാണ് താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
ഹാ.. തീർച്ചയായും ഇതെന്റെ ഒരു പഴയ ഫോട്ടോയാണ്.. നിങ്ങളിൽ പലരേയും പോലെ ഞാനും എന്റെ പഴയ കുറച്ച് ചിത്രങ്ങളിലൂടെ കടന്നുപോവുകയായിരുന്നു, എനിക്ക് എത്രയോ വണ്ണം കുറവായിരുന്നുവെന്നും എന്റെ വയർ എത്രയോ പരന്നതാണെന്നും എത്ര മനോഹരമായിരുന്നു എന്റെ മുടിയെന്നും ഞാൻ ആലോചിച്ചു ഇരുന്നുപ്പോയി. പെട്ടെന്നാണ് ഞാൻ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നത് എന്നോർത്ത് പോയത്..! ഞാൻ ഇപ്പോൾ കാണുന്ന രീതിയിൽ ഞാൻ അസന്തുഷ്ടയാണോ?
ഒരിക്കലുമല്ല… മുൻപെങ്ങും ചെയ്തിട്ടില്ലാത്ത വിധം ഞാൻ ഇന്ന് എന്നെ തന്നെ സ്നേഹിക്കുന്നുണ്ട്. എന്റെ ശരീരത്തിലെ ഓരോ പാടുകൾക്കും മനോഹരമായ ചില കഥകൾ പറയുവാനുണ്ട്. എല്ലാം പെർഫെക്റ്റ് ആണെങ്കിൽ പിന്നെന്തിനാണ് പ്രശ്നം? നമ്മുടെ ശരീരത്തെ സ്വീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്നത് വളരെ പ്രധാനമാണ് .. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിർത്തുക. നമുക്കെല്ലാവർക്കും വ്യത്യസ്ത കഥകളുണ്ട് .. കുറവ് തോന്നുന്നത് നിർത്തുക .. നിങ്ങളുടെ ശരീരത്തെ സ്നേഹിക്കാൻ ആരംഭിക്കുക. നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരൽ ഉയർത്തിക്കാട്ടി നടന്നകലുക.