മലയാളിയാണെങ്കിലും തെന്നിന്ത്യയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്.
മഹേഷ് ബാബു നായകനാകുന്ന’സര്‍ക്കാരു വാരി പാട്ട’ എന്ന തെലുങ്ക് ചിത്രമാണ് കീര്‍ത്തി സുരേഷിന്റേതായി പുറത്തുവരാനിരിക്കുന്നത്. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറും ഇതിനോടകം തന്നെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ തനിക്ക് പറ്റിയൊരു അബദ്ധത്തെ കുറിച്ച് പറയുകയാണ് കീര്‍ത്തി സുരേഷ്.
നടന് മഹേഷ് ബാബുവിനെ അബദ്ധത്തില്‍ തല്ലേണ്ടിവന്നതിനെ കുറിച്ചാണ് കീര്‍ത്തി സുരേഷ് പറയുന്നത്. സിനിമയുടെ അവസാന ഗാനത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. ഷൂട്ടിംഗിനിടെ തന്റെ ഭാഗത്തു നിന്ന് ചെറിയ പിഴവുപറ്റിയെന്നും മൂന്ന് പ്രാവശ്യം മഹേഷ് ബാബുവിന്റെ മുഖത്തടിച്ചതായും കീര്‍ത്തി സുരേഷ് പറഞ്ഞു. തെറ്റുമനസിലാക്കി അപ്പോള്‍ത്തന്നെ മാപ്പുചോദിച്ചു. വളരെ കൂളായാണ് മഹേഷ് ബാബു പെരുമാറിയതെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു
പരശുറാം ആണ് ‘സര്‍ക്കാരു വാരി പാട്ട’ സംവിധാനം ചെയ്തിരിക്കുന്നത്. പരശുറാമിന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ആര് മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സും മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നാണ് ‘സര്‍ക്കാരു വാരി പാട്ട’ നിര്‍മിക്കുന്നത്. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോന് തുടങ്ങിയവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. മെയ് 12ന് ചിത്രം തീയറ്ററുകളിലെത്തും.