മലയാളസിനിമയിലെ എക്കാലത്തെയും ഹിറ്റ് ജോഡികളാണ് നടി മേനകയും നടൻ ശങ്കറും. പണ്ടത്തെ ഹിറ്റ് ജോഡികളെ നെഞ്ചേറ്റി ഇന്നും ലാളിക്കുന്നവർ നിരവധിയാണ്. ഒരുകാലത്ത് ഷീല – പ്രേം നസീർ താരജോഡികൾ ഹിറ്റുകൾ തീർത്ത പോലെ ആയിരുന്നു മേനകയും ശങ്കറും. ശങ്കറിന്റെ ഒപ്പമാണ് മേനകയുടെ പേരുകൾ സിനിമാപ്രേമികൾ കൂടുതൽ പറയുന്നതെങ്കിലും മേനക മമ്മൂട്ടിക്ക് ഒപ്പമാണ് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ശങ്കർ ഒരു മലയാളസിനിമയിൽ അഭിനയിച്ചത് ‘ഭ്രമം’ എന്ന സിനിമയിൽ ആയിരുന്നു. അമേരിക്കയിൽ ആയിരുന്ന ശങ്കർ ഈ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി പൃഥ്വിരാജ് ഉൾപ്പെടെയുള്ളവരുടെ ക്ഷണം പരിഗണിച്ചാണ് എത്തിയത്. ഇപ്പോൾ ശങ്കർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. കീർത്തി സുരേഷിന് ഒപ്പമുള്ള ചിത്രങ്ങളാണ് ശങ്കർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കീർത്തിയെ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് ശങ്കർ പങ്കുവെച്ചത്.
കീർത്തി സുരേഷിന് ഒപ്പമുള്ള ചിത്രം കൂടാതെ സുരേഷ് കുമാറിനും മേനകയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും ശങ്കർ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ശങ്കറിന്റെ ഭാര്യയെയും മകനെയും ചിത്രങ്ങളിൽ കാണാം. നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ‘ഹിറ്റ് ജോഡികൾ’, ‘ഒരുപാട് സ്നേഹം’, ‘കുട്ടിക്കാലത്ത് ഒത്തിരി പ്രയാസപ്പെട്ടിട്ടുണ്ട് ശങ്കറിൻെറ തലമുടി പോലെ ചീകി ഒതുക്കാൻ, പക്ഷേ കഴിഞ്ഞിട്ടില്ല. ഇപ്പോഴും പ്രായം മതിക്കാൻ കഴിയാത്ത നടൻ. ഒത്തിരി ഇഷ്ടം ഈ ഏട്ടനെ’, ‘വളരെയധികം ആരാധിച്ച വ്യക്തിയാണ്.സിനിമയിൽ നിന്നും മാറി നിന്നപ്പോൾ വലിയ വിഷമം തോന്നീ : ഒരു യുഗം ഉണ്ടായിരുന്നു ശങ്കർ യുഗം !!’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
![keerthy Family](https://i0.wp.com/cinemadaddy.com/wp-content/uploads/2021/02/keerthy-Family.jpg?resize=479%2C478&ssl=1)