Tuesday, August 4

വർക്ക്ഔട്ട് ചിത്രം പങ്ക് വെച്ച് ഖുശ്‌ബു; കുട്ടിയാനയെ പോലെയുണ്ടെന്ന് കമന്റ്; തകർപ്പൻ മറുപടിയുമായി നടി

Pinterest LinkedIn Tumblr +

1980ൽ ബോളിവുഡ് ചിത്രമായ ദി ബേർണിങ് ട്രെയിനിലൂടെ ബാല താരമായി അരങ്ങേറ്റം കുറിച്ച ഖുശ്‌ബു തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200ഓളം ചിത്രങ്ങളിലാണ് വേഷമിട്ടത്. നിർമ്മാതാവായും അവതാരകയായും പ്രവർത്തിച്ചു വരുന്ന ഖുശ്‌ബു സാമൂഹിക പ്രവർത്തനങ്ങളിലും ഇടപെടുന്ന ഒരു താരമാണ്. 2000ത്തിലാണ് സംവിധായകൻ സുന്ദർ സി ഖുശ്‌ബുവിനെ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ദിവസം താരം തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഫ്ലെക്സിബിലിറ്റി ടെസ്റ്റ് ചെയ്യുകയാണ് എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങള്‍.

കലാസാംസ്ക്കാരിക രംഗത്ത് നിന്നുമുള്ളവർ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന്റെ ഫ്ലെക്സിബിളിറ്റിയെ പുകഴ്ത്തിക്കൊണ്ട് രം​ഗത്തെത്തിയത്. എന്നാല്‍ അതിനിടെ താരത്തെ പരിഹസിച്ചുകൊണ്ട് ഒരാള്‍ കമന്റ് ചെയ്തു. ‘കുട്ടിയാനയെ പോലെയുണ്ട്’ എന്നായിരുന്നു പരിഹാസം. രൂക്ഷവിമര്‍ശനവുമായി താരം രം​ഗത്തെത്തി. ‘നിന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ടുണ്ടോ? പന്നിയെപ്പോലെയുണ്ട്. നിന്നെ നല്ലരീതിയില്‍ അല്ല വളര്‍ത്തിയത്’- എന്നാണ് ഖുശ്ബു കുറിച്ചത്.

“Lucifer”
Loading...
Share.

About Author

Comments are closed.