കുംകി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന നടിയാണ് ലക്ഷ്മി മേനോൻ. സുന്ദരപാണ്ഡ്യൻ, പാണ്ടിയനാട്, കൊമ്പൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ലക്ഷ്മി മേനോൻ ദിലീപിന്റെ നായികയായി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. തല അജിത്തിന്റെ അനിയത്തിയായി അഭിനയിച്ച വേതാളവും ഹിറ്റായിരുന്നു. ഒരു ഗായിക കൂടിയായ ലക്ഷ്മി മേനോൻ ആലപിച്ച ഒരു ഊർല രണ്ട് രാജാ എന്ന ചിത്രത്തിലെ കുക്കുറു സോങ്ങ് ഹിറ്റായിരുന്നു.
അഭിനയത്തിനും സംഗീതത്തിനും പുറമേ നല്ലൊരു നർത്തകി കൂടിയാണ് ലക്ഷ്മി. നടിയുടെ പുതിയ ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. നൃത്തതിനിടയിൽ പൊടുന്നനെ താരം തെന്നി വീഴുകയാണ്. തറയിൽ വെള്ളം കിടന്ന് കണ്ടില്ലയെന്നാണ് താരം കുറിച്ചത്.
#lakshmimenon #actress #Actresshot pic.twitter.com/Wiy8QV4hgW
— cineseithigal (@cineseithigal2) July 16, 2020