ജീവിതത്തിൽ നിർണായകമായ തീരുമാനം എടുത്തെങ്കിലും തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ സജീവമാണ് ലിസി. വിവാഹമോചനം നേടിയതിനു ശേഷം കുറേ യാത്രകൾ നടത്തുകയും പുതിയതായി ചില കാര്യങ്ങൾ അഭ്യസിക്കുകയും ചെയ്തു താരം. ഇക്കാര്യങ്ങൾ സോഷ്യൽ മീഡിയയിലും താരം പങ്കുവെയ്ക്കാറുണ്ട്. ജിമ്മിൽ എക്സർസൈസ് ചെയ്യുന്നതിന്റെയും ആയോധനമുറകൾ അഭ്യസിക്കുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം.
‘എല്ലാവർക്കും ഹലോ, വ്യായാമം ചെയ്യാൻ നിങ്ങളെയെല്ലാം പ്രചോദിപ്പിക്കാൻ ശ്രമിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ലിസി ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് പ്രോത്സാഹനവുമായി കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. നന്നായിട്ടുണ്ടെന്നും ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെയെന്നും നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.
എൺപതുകളിൽ മലയാളസിനിമയിൽ പ്രേക്ഷകരുടെ ഇഷ്ടനായികയായിരുന്നു ലിസി. നായികയായി മാത്രമല്ല സഹനടിയായും ലിസി സിനിമകളിൽ അഭിനയിച്ചു. മോഹൻലാലിന്റെയും മുകേഷിന്റെയും ഒപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ലിസിക്ക് അവർക്കൊപ്പം സ്ക്രീനിൽ ഒരു മാന്ത്രികത സൃഷ്ടിക്കാനും കഴിഞ്ഞു. സംവിധായകൻ പ്രിയദർശനെ വിവാഹം കഴിച്ചതിനു ശേഷം ലിസി അഭിനയത്തിൽ നിന്ന് മാറി. നീണ്ട 26 വർഷത്തെ ദാമ്പത്യത്തിന് ഒടുവിൽ 2016ൽ പ്രിയദർശനും ലിസിയും നിയമപരമായി വേർപിരിഞ്ഞു. നടി കല്യാണി പ്രിയദർശൻ, സിദ്ധാർത്ഥ് പ്രിയദർശൻ എന്നിവരാണ് ലിസി – പ്രിയദർശൻ ദമ്പതികളുടെ മക്കൾ.