ഓണമെത്തിയതോടെ സോഷ്യൽ മീഡിയയിൽ എവിടെ തിരഞ്ഞാലും ഓണം സ്പെഷ്യൽ ഫോട്ടോകളാണ്. എല്ലാവരും ഓണം ഇങ്ങെത്തിയതിന്റെ തിരക്കിലാണ്. ഓണം ഇങ്ങെത്തിയതിന്റെ ആഘോഷത്തിലാണ് നടി മഡോണ സെബാസ്റ്റ്യനും. ‘സീസൺ ഓഫ് പ്രൈഡ്’ എന്ന അടിക്കുറിപ്പിലാണ് ഓണം ചിത്രങ്ങൾ മഡോണ പങ്കുവെച്ചിരിക്കുന്നത്. കസവുള്ള നീളൻ പാവാടയും നീളൻ കൈകളുള്ള ഡിസൈനർ ബ്ലൗസുമാണ് മഡോണയുടെ വേഷം. കേരളം, ഓണം എന്നാ ഹാഷ്ടാഗുകളിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ജിമിക്കി കമ്മലും മുല്ലപ്പൂവും അണിഞ്ഞ് വളരെ മനോഹരിയായാണ് ഫോട്ടോകളിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൈയിലും മുല്ലപ്പൂക്കൾ പിടിച്ചു കൊണ്ടാണ് ഫോട്ടോയ്ക്ക് വേണ്ടി താരം പോസ് ചെയ്തത്.
പ്ലാനറ്റ് ജുവൽ ആണ് ഫോട്ടോഷൂട്ടിന് വേണ്ടി ആഭരണങ്ങൾ ഒരുക്കിയത്. റയിമീസ് ഡിസൈനർ ബുട്ടിക് ആണ് മഡോണ അണിഞ്ഞ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫർ രാഹുൽ രാജ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് ലൈക്കും കമന്റും രേഖപ്പെടുത്തിയിരിക്കുന്നത്. ‘ബ്യൂട്ടിഫുൾ’, ‘ഹോട്ട്’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഗായികയായും നടിയായും തിളങ്ങിയ താരമാണ് മഡോണ സെബാസ്റ്റ്യന്. നിവിന് പോളി നായകനായി എത്തിയ പ്രേമം എന്ന സിനിമയിലൂടെ ആണ് മഡോണ മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് താരത്തെ തേടിയെത്തിയത് കൈ നിറയെ ചിത്രങ്ങളായിരുന്നു. പ്രേമത്തിലെ സെലിന് എന്ന കഥാപാത്രമാണ് താരത്തിന് ആരാധകരെ ഉണ്ടാക്കി കൊടുത്തത്. പൃഥ്വിരാജ് നായകനായി എത്തിയ ബ്രദേഴ്സ് ഡേയിലും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ മഡോണ അവതരിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ മഡോണ ഫോട്ടോസും ചിത്രങ്ങളെല്ലാം ആരാധകർക്കായി എന്നും പങ്കുവയ്ക്കാറുണ്ട്.
View this post on Instagram