വെബ് സീരിസ് ചിത്രീകരണത്തിനിടെ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ ബോളിവുഡിലെ മലയാളി ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍ ഉള്‍പ്പടെ പത്തോളം പേര്‍ക്ക് പരുക്കേറ്റു. താനെയിലെ ഫാക്ടറിയില്‍ ഫിക്സര്‍ എന്ന വെബ് സീരിസ് ചിത്രീകരിക്കുന്നതിനിടെയാണ് നാലംഗസംഘം അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിട്ടത്.
സന്തോഷ് തുണ്ടിയിലിന് നെറ്റിയിലും കൈയിലും സാരമായി പരുക്കേറ്റു. നടി മഹി ഗില്ലിനെ അക്രമിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെയാണ് സന്തോഷിന് മര്‍ദ്ദനമേറ്റത്. സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരും ആക്രമണത്തിന് ഇരയായി. അനുമതിയില്ലാതെയാണ് ചിത്രീകരണമെന്ന് വാദിച്ചാണ് ഗുണ്ടാസംഘമെത്തിയത്. എന്നാല്‍ മതിയായ അനുമതി തേടിയ ശേഷമാണ് ചിത്രീകരണം തുടങ്ങിയതെന്ന് നിര്‍മ്മാതാവ് പറഞ്ഞു.