916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന് 06 തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം നടി മിക്കപ്പോഴും പങ്ക് വെക്കാറുണ്ട്. അത്തരത്തിൽ മലയാളികളുടെ സ്വന്തം ആഘോഷമായ ഓണത്തിന്റെ ആഘോഷ ചിത്രങ്ങളാണ് മാളവിക ഇത്തവണ പങ്ക് വെച്ചിരിക്കുന്നത്. ഓണം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.