പട്ടം പോലെ എന്ന മലയാളം സിനിമയിലൂടെ അഭിനയരംഗത്ത് ചുവടുവച്ച നടിയാണ് മാളവിക മോഹന്‍. തുടര്‍ന്ന് നിരവധി സിനിമകളില്‍ മാളവിക വേഷമിട്ടു. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറാണ് മാളവിക അവസാനം അഭിനയിച്ച മലയാളം ചിത്രം. രജനീകാന്ത് ചിത്രം പേട്ട, വിജയിയുടെ മാസ്റ്റര്‍ എന്നീ ചിത്രങ്ങളില്‍ മാളവിക ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഹിന്ദി ചിത്രം യുധ്രയാണ് മാളവികയുടെ പുതിയ ചിത്രം.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. വേഷ്ടി ധരിച്ചാണ് താരം എത്തിയിരിക്കുന്നത്. ‘വേഷ്ടി ട്രെന്‍ഡ്’ എന്നാണ് താരം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മാളവികയുടെ ബെസ്റ്റ് ഫ്രണ്ടാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
‘എന്റെ ബെസ്റ്റ് ഫ്രെണ്ടാണ് ഈ വേഷ്ടി ചിത്രം പകര്‍ത്തിയത്. അത് പറഞ്ഞില്ലെങ്കില്‍ സുഹൃത്ത് സൈ്വര്യം കെടുത്തും’ എന്ന് ചിത്രം പങ്കുവച്ച് താരം കുറിച്ചു. ഇതേ ലുക്കില്‍ ഇതിന് മുന്‍പും മാളവിക ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. അതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.