സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെക്കുന്ന ചിത്രങ്ങളിൽ മാത്രമല്ല, അതിന് നൽകുന്ന മംമ്ത മോഹൻദാസ് നൽകുന്ന കാപ്ഷനും ശ്രദ്ധേയമാണ്. ചുവന്ന ലെഹങ്കയിൽ എത്നിക് ലുക്കിലുള്ള ചിത്രങ്ങൾ പങ്കു വെച്ചപ്പോൾ അതോടൊപ്പം താരം കുറിച്ചത് ഇങ്ങനെ, ‘Strong Women don’t have attitudes. They have standards’ (ശക്തരായ സ്ത്രീകൾക്ക് ആറ്റിറ്റ്യൂഡ് അല്ല, ചില മാനദണ്ഡങ്ങൾ ഉണ്ടായിരിക്കും) എന്നാണ്. ഏതായാലും ലെഹങ്കയിൽ ട്രഡീഷണൽ ലുക്കിലുള്ള ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ലാബെൽ എം ഡിസൈനേഴ്സിനു വേണ്ടി രേഷ്മ ബിനോയ് ജോർജ് ആണ് മംമ്തയുടെ അതിമനോഹരമായ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. അതേസമയം, മേക്ക് അപ്പും ഹയർ ഡ്രസിംഗും മംമ്ത തന്നെയാണ് ചെയ്തിരിക്കുന്നത്. മുടി അഴിച്ചിട്ടിരിക്കുകയാണ്. ലൂസ് ഹെയർ സ്റ്റൈലിനൊപ്പം മിനിമൽ മേക്കപ്പ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. സിബി ചീരൻ ആണ് ഫോട്ടോഗ്രാഫർ.
വൈറ്റ്, റെഡ് ബീഡ്സ് കൊണ്ടുള്ള മാലയും അതിനു ചേരുന്ന കമ്മലുമാണ് ധരിച്ചിരിക്കുന്നത്. ചെറിയ ഒരു ചുവന്ന പൊട്ടും കുത്തിയിട്ടുണ്ട്. ചെറിയ മൂക്കുത്തിയും അണിഞ്ഞിട്ടുണ്ട്. ഒരു രാജകുമാരിയെ പോലെ സുന്ദരിയാണ് താരം ഈ വേഷത്തിൽ. വളരെ തിരക്കുള്ള നടിയാണ് മംമ്ത. മലയാളത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്ന ഭ്രമം ആണ് ഏറ്റവും പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.