പുട്ടുപാട്ട് പാടി ആരാധകരെ കൈയിലെടുത്ത് നടി മംമ്ത മോഹൻദാസ്. പ്രമുഖ ഭക്ഷ്യപദാർത്ഥ നിർമാണ കമ്പനിയായ ഡബിൾ ഹോഴ്സിന്റെ പരസ്യത്തിനു വേണ്ടിയാണ് മംമ്ത പാട്ടു പാടിയിരിക്കുന്നത്. പാട്ട് പാടൽ മാത്രമല്ല ഡബിൾ ഹോഴ്സ് പുട്ടുപൊടിയുടെ ഈ പരസ്യചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട് മംമ്ത. പാട്ടിലെ വരികൾ പോലെ തന്നെ രസകരമാണ് പരസ്യത്തിന്റെ അവതരണവും. പുട്ട് ഇഷ്ടപ്പെടുന്ന എല്ലാവർക്കുമായാണ് ഡബിൾ ഹോഴ്സിന്റെ പുട്ടുപാട്ട്.
പരസ്യഗാനം എന്നതിന് അപ്പുറത്തേക്ക് മലയാളികളുടെ ഹൃദയം കീഴടക്കുന്നതാണ് പുട്ടുപാട്ട്. ‘നന്നായി പൊടിച്ചു വെച്ചിട്ടും പിന്നെയും വാരിനിറച്ചില്ലേ’ എന്നാണ് പുട്ടുപാട്ട് തുടങ്ങുന്നത്. ‘ആവിയിൽ വെന്തത് പുട്ടല്ലേ, ആധിയിൽ വെന്തത് ഞാനല്ലേ’ എന്നിടത്താണ് പുട്ട് പാട്ട് അവസാനിക്കുന്നത്. മംമ്തയോടൊപ്പം പുട്ടിന്റെ വേഷമണിഞ്ഞ ഒരു കഥാപാത്രവും പാട്ടിന് ചുവടു വെയ്ക്കുന്നുണ്ട്. മനു മഞ്ജിത്തിന്റെ വരികൾക്ക് പി എസ് ജയഹരിയാണ് ഈണം നൽകിയിരിക്കുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് പുട്ട്. അരി പുട്ട്, ഗോതമ്പ് പുട്ട്, റവ പുട്ട്, റാഗി പുട്ട്, ചോളം പുട്ട് എന്നിങ്ങനെ നിരവധി വ്യത്യസ്തതകളിൽ വിവിധ പുട്ടുകൾ മലയാളിയുടെ തീൻമേശയിൽ എത്തിയിട്ടുണ്ട്. ആവിയിൽ വേവിക്കുന്ന പുട്ട് മലയാളികൾക്ക് പ്രിയങ്കരമാകാൻ കാരണം അത് അത്രയേറെ ആരോഗ്യകരമായത് കൊണ്ടാണ്. ആരോഗ്യകരവും വളരെ രുചികരവുമായ പ്രഭാതഭക്ഷണം കൂടിയാണ് പുട്ട്.
View this post on Instagram