മലയാളത്തിലെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമുള്ള താരമാണ് മഞ്ജു പിള്ള, മഴവിൽ മനോരമയിലെ തട്ടീം മുട്ടീം പരമ്പരയിൽ കൂടിയാണ് മഞ്ജുവിനെ പ്രേക്ഷകർക്ക് ഏറെ പരിചയം. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള താരം എസ് പി പിള്ളയുടെ പേരമകളാണ്. നാടകത്തിലെ അഭിനയത്തിൽ കൂടിയാണ് മഞ്ജു സിനിമയിലേക്ക് എത്തിച്ചേർന്നത്, സീരിയലുകളിൽ ആണ് മഞ്ജു കൂടുതലായും ഉള്ളത്, എന്നാൽ മിനിസ്ക്രീനിലെ മഞ്ജു ജീവിതത്തിൽ ഒരു കർഷകയാണ്. ആർക്കും അറിയാത്ത തന്റെ ഫാമിനെ പറ്റിയുള്ള വിശേഷങ്ങൾ ലോക്ക് ഡൗൺ സമയത്താണ് മഞ്ജു പങ്ക് വെച്ചത്. കോവിഡിലും തളരാതെ പോത്ത് ബിസിനസ്സിലൂടെ വരുമാനം കണ്ടെത്തിയിരിക്കുകയാണ് താരം.
തിരുവനന്തപുരം ആറ്റിങ്ങൽ അവനവഞ്ചേരി കൈപറ്റ്മുക്കിലാണ് നടി മഞ്ജു പിള്ളയുടെയും ഭർത്താവും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവിന്റെയും ‘പിള്ളാസ് ഫാം ഫ്രഷ്’. ഡ്രാഗൺ ഫ്രൂട്ട്, ഫാഷൻ ഫ്രൂട്ട്, വാഴ, പപ്പായ, വെണ്ടയ്ക്ക, വഴുതനങ്ങ, കപ്പ, കറിവേപ്പ് കൃഷി എന്നിവയുണ്ട്. ഹരിയാനയിൽ നിന്നാണ് ‘മുറ’ പോത്തുകുട്ടികളെ എത്തിക്കുന്നത്.പോത്തു വളർത്തലിനും കൃഷിക്കും മത്സ്യകൃഷിക്കും പുറമേ പോത്തിന്റെ വിപണനവുമുണ്ട്. ലോക്ഡൗൺ കാലത്തെ പോസിറ്റീവായി കണ്ട്, പോസിറ്റീവായി മാറ്റുകയാണ് ഞങ്ങൾ ചെയ്തതെന്നു മഞ്ജു പറയുന്നു.
ഏഴ് ഏക്കറോളമുള്ള വിശാലമായ പുരയിടമാണ് ഇത്. വാമനപുരം ആറിന് അതിരിലായതിനാല്‍ ഈ പുരയിടത്തെ കൃഷിയും ഫാം ഹൗസുമൊക്കെയായി മാറ്റുകയാണ് താരദമ്പതികള്‍. ആട്, കോഴി, പോത്ത് തുടങ്ങിയവയൊക്കെ ഫാമില്‍ വളര്‍ത്താനാണ് തീരുമാനം. പച്ചക്കറി കൃഷിയും ഒപ്പമുണ്ട്. സിനിമാതിരക്കുകളുള്ളതിനാല്‍ കൊച്ചിയിലാണ് സുജിത്തും കുടുംബവും താമസിക്കുന്നത്. എന്നാല്‍ ലോക്ഡൗണിന് മുമ്പ് തിരുവനന്തപുരത്തെ മഞ്ജുവിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. ലോക്ഡൗണിന് മുമ്പാണ് ഫാം വാങ്ങിയത്.ലോക്ക് ഡൗൺ കാലത്ത് കൃഷി തുടങ്ങാനുള്ള അനുമതി സർക്കാർ നല്കിയപ്പോൾ കൃഷി ആരംഭിച്ചു. ലോക്ക് ഡൗണിനു മുൻപേ ഞങ്ങൾ തീരുമാനിച്ച് വെച്ചതായിരുന്നു ഇങ്ങനെ ഒരു ഫാം വേണമെന്ന്, എന്നാൽ അന്ന് ഷൂട്ടിംഗ് ഒക്കെ ആയി തിരക്കിൽ ആയിരുന്നു, എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഞങ്ങൾ ഫ്രീ ആയി അപ്പോഴാണ് ഇതിലേക്ക് തിരിഞ്ഞത്.