തൃശൂർ പൂരത്തിന് ആണുങ്ങൾ മാത്രമാണ് പോകുന്നത് എന്ന റിമ കല്ലിങ്കലിന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി നടി മായ മേനോൻ. നിങ്ങൾ ശരിയായ ഒരു തൃശൂർകാരിയാണെങ്കിൽ ഇത്തരം വിഡ്ഢിത്തം പുലമ്പില്ലായിരുന്നുവെന്ന് മായ മേനോൻ പറയുന്നു. യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന മായ മേനോൻ ഒരിടവേളക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ശിക്കാരി ശംഭു, മായാനദി, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മായ മേനോൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകനാകുന്ന നിവിൻ പോളി – നയൻതാര ചിത്രം ലവ് ആക്ഷൻ ഡ്രാമയിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മായ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്:
” വിദേശത്തൊക്കെ വലിയ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള് മാത്രമാണോ, പെണ്ണുങ്ങളും വരുന്നില്ലേ? അതു പോലെ നമുക്കിവിടെ തുടങ്ങാം. #News ” – റിമ കല്ലിങ്കൽ
“സഹപ്രവർത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാൽ കേട്ടു കൊണ്ട് നിൽക്കുവാൻ ബുദ്ധിമുട്ടുണ്ട്…. നിങ്ങൾ ശരിയായ ഒരു തൃശൂർകാരിയാണെങ്കിൽ ഇത്തരം വിഡ്ഢിത്തം പുലമ്പില്ലായിരുന്നു…. കാരണം, അവിടെ എത്ര പുരുഷന്മാർ വരുന്നുണ്ടോ അത്രയും സ്ത്രീകളും വരാറുണ്ടെന്നതും,അവിടെ പോകാത്ത സ്ത്രീകൾ തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് മാത്രം പോകാത്തത് മാത്രമായിരിക്കും… അല്ലാതെ അവിടെ ഒരു സ്ത്രീയെയും ആരും തടഞ്ഞിട്ടില്ല മാത്രവുമല്ല, നിങ്ങൾ ഒരിക്കലും അവിടെ പോയിട്ടില്ല എന്നും ഇത് കൊണ്ട് മനസ്സിലാക്കുന്നു…!!
-മായ മേനോൻ.