മകൾ നൈനികയ്ക്ക് ഒപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ച് നടി മീന. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് മനോഹരമായ അടിക്കുറിപ്പാണ് താരം നൽകിയത്. ‘Her eyes Sparkle because she sees Magic everywhere’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ മീന പങ്കു വെച്ചിരിക്കുന്നത്.
നടൻ വിജയ് നായകനായ സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘തെരി’യിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം നടത്തിയ ബാലതാരമാണ് നൈനിക. ‘തെരി’ എന്ന സിനിമയിൽ വിജയിയുടെ മകളുടെ വേഷത്തിൽ ആയിരുന്നു താരപുത്രി പ്രത്യക്ഷപ്പെട്ടത്. തെരി എന്ന സിനിമയിലാണ് നൈനിക ആദ്യമായി അഭിനയിച്ചത്. ആദ്യസിനിമയിൽ അഭിനയിക്കുമ്പോൾ നൈനികയ്ക്ക് പ്രായം വെറും നാലു വയസ്. ആദ്യസിനിമ റിലീസ് ആയതിനു പിന്നാലെ നൈനിക സിനിമാരംഗത്ത് ശ്രദ്ധേയയായി തീർന്നു.
2011 ജനുവരി ഒന്നിലെ പുതുവർഷപ്പുലരിയിലാണ് ബേബി നൈനിക ജനിച്ചത്. തെന്നിന്ത്യയിലെ പ്രശസ്ത അഭിനേത്രി മീനയുടേയും ബാംഗ്ലൂരിൽ സോഫ്റ്റ്വേർ എൻജീനീയറായ വിദ്യാസാഗറിന്റേയും ഏക മകളാണ് നൈനിക. ദൃശ്യം 2, അണ്ണാത്തെ എന്നിവയാണ് അടുത്തിടെ തിയറ്ററുകളിൽ എത്തിയ മീനയുടെ ചിത്രങ്ങൾ. ബ്രോ ഡാഡിയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.
View this post on Instagram