അഭിനയത്തിലേക്ക് തിരിച്ചു വരാൻ തയ്യാറെടുത്ത് നടി മീര ജാസ്മിൻ. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് ഒരു ഇടവേളയെടുത്ത താരം തിരിച്ചു വരവിന് ഒരുങ്ങുന്നെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം യു എ ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമായിരുന്നു മീര ജാസ്മിൻ ഒരു പൊതു ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. യു എ ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങിയതിനു ശേഷം താരം ഭ്രമം സിനിമയുടെ സ്ക്രീനിങ്ങിന് എത്തുകയും ചെയ്തു താരം.
ഭ്രമം സിനിമയുടെ റിലീസിങ്ങിന് എത്തിയ മീര ജാസ്മിന്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കറുത്ത സ്ലീവ്ലെസ് ചുരിദാർ ധരിച്ചെത്തിയ താരം അതീവസുന്ദരിയായാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഉണ്ണി മുകുന്ദനൊപ്പവും മറ്റ് ഭ്രമം അണിയറപ്രവർത്തകർക്കൊപ്പവും ഫോട്ടോയ്ക്ക് ഷൂട്ട് ചെയ്താണ് താരം മടങ്ങിയത്. ദുബായിൽ കഴിഞ്ഞദിവസം ആയിരുന്നു ഭ്രമത്തിന്റെ റിലീസ് നടന്നത്.
View this post on Instagram
മീര ജാസ്മിൻ മടങ്ങിവരവിന് തയ്യാറെടുക്കുന്നത് സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് എന്നാണ് റിപ്പോർട്ടുകൾ. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനിവാസൻ, ഇന്നസെന്റ്, സിദ്ദിഖ്, ദേവിക സഞ്ജയ് എന്നിവരും പ്രധാനതാരങ്ങളായി എത്തുന്നുണ്ട്. ഈ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. മീര അവസാനമായി പ്രധാനവേഷത്തിൽ എത്തിയത് 2016ൽ പുറത്തിറങ്ങിയ പത്തു കൽപനകൾ എന്ന സിനിമയിൽ ആയിരുന്നു. പൂമരം എന്ന സിനിമയിൽ അതിഥിവേഷത്തിലും മീര എത്തിയിരുന്നു.