മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കിയ ഭീഷ്മപര്‍വ്വത്തിന് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു കുഞ്ഞു ആരാധകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി മിയ.ഭീഷ്മപര്‍വ്വത്തിന്റെ ഫൈറ്റ് സീന്‍ കണ്ട് ചിരിക്കുന്ന മകന്റെ വിഡിയോയാണ് മിയ പങ്കുവച്ചിരിത്തുന്നത്. ‘ചെറിയ മമ്മൂക്ക ഫാന്‍’ എന്ന ക്യാപ്ഷനും മിയ വിഡിയോക്ക് നല്‍കിയിട്ടുണ്ട്.
മിയ പങ്കുവച്ച വിഡിയോ മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ വിഡിയോ ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെ മമ്മൂട്ടിയുടെ മാസ് രംഗങ്ങള്‍ കണ്ടാല്‍ ആവേശത്തിലാകും എന്നാണ് ആരാധകര്‍ പറയുന്നത്.
മാര്‍ച്ച് മൂന്നിനായിരുന്നു ഭീഷ്മപര്‍വ്വം തീയറ്ററുകളിലെത്തിയത്. വന്‍ സ്വീകരണമാണ് ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയത്. 1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. മമ്മൂട്ടിക്ക് പുറമേ, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, സുദേവ് നായര്‍, ലെന, ശ്രിന്ദ, അനഘ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…