കോയമ്ബത്തൂരിലെ ഒരു തമിഴ് ബ്രാഹ്മണകുടുംബത്തിലാണ് മോഹിനിയുടെ ജനനം. മഹാലക്ഷ്മി എന്നാണു യഥാര്‍ത്ഥനാമം. എന്നാല്‍ സിനിമയിലെത്തിയ ശേഷം പേര് മോഹിനി എന്നാക്കിമാറ്റി.2011ല്‍ ‘കളക്ടര്‍’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
അമേരിക്കന്‍ വ്യവസായിയായ ഭാരത് പോളുമായുള്ള വിവാഹശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മോഹിനി 2006ല്‍ ക്രിസ്തുമത വിശ്വാസത്തിലേയ്ക്ക് മാറി. അതിനു ശേഷം ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ച മോഹിനി ആഗസ്റ്റ് മാസത്തില്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വെന്‍ഷനില്‍ സുവിശേഷ പ്രാസംഗികയായി എത്തുന്നുവെന്നതാണ് പുതിയ വിശേഷം
സിനിമയില്‍ നിന്ന് വിട്ടതോടെ വിഷാദ രോഗാവസ്ഥയിലായ താരം ബൈബിള്‍ വായിച്ചുതുടങ്ങിയതോടെയാണ് ക്രൈസ്തവ വിശ്വാസത്തില്‍ ആകൃഷ്ടയായത്. ക്രൈസ്തവവിശ്വാസം സ്വീകരിച്ച ശേഷം അമേരിക്കയിലെ സെന്റ്. മൈക്കിള്‍ അക്കാദമിയില്‍ നിന്നും സ്പിരിച്വല്‍ വെല്‍ഫെയര്‍ ആന്‍ഡ് ഡെലിവെറന്‍സ് കൗണ്‍സലിംഗില്‍ പഠനം പൂര്‍ത്തിയാക്കുകയും ഡിവോഷണല്‍ ടെലിവിഷന്‍ ചാനലുകളില്‍ സുവിശേഷ പ്രാസംഗികയായി എത്തിയിരുന്നു.