മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ഭർത്താവും നടനുമായ യുവകൃഷ്ണയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം താരം പങ്കുവെച്ചത്. സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് സന്തോഷം പങ്കുവെച്ചത്.
‘സുഹൃത്തുക്കളേ, ഞങ്ങളുടെ ജൂനിയർ സൂപ്പർ ഹീറോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചിരിക്കുകയാണ്. നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും വേണം. വിശ്രമം വേണമെന്ന ഡോക്ടറിന്റെ നിർദ്ദേശത്തെ തുടർന്ന് ഞാൻ തുമ്പപ്പൂ സീരിയലിൽ നിന്ന് പിൻമാറി. എല്ലാവരും ദയവായി ക്ഷമിക്കണം. ഞങ്ങളുടെ യുട്യൂബ് ചാനൽ വഴി നിങ്ങളുമായി വിശേഷങ്ങൾ പങ്കുവെക്കുന്നത് ആയിരിക്കും’ – മൃദുല വിജയ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
യുവയും മൃദുലയും ജൂലൈയിൽ ആയിരുന്നു വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
View this post on Instagram