നടി നവ്യ നായര്‍ ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസഡറാകും. ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നവ്യയുടെ പേര് ചെയര്മാന് എം. കൃഷ്ണദാസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
‘ശുചിത്വ നഗരം ശുദ്ധിയുള്ള ഗുരുവായൂര്‍’ എന്ന പദ്ധതിയുടെ ഭാഗമായാണ് നവ്യയെ അംബാസഡറായി തെരഞ്ഞെടുത്തത്. നഗരസഭയുടെ ശുചിത്വ പരിപാലന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.