സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിൽ സലോമി എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത മലയാള സിനിമാ നടിയാണ് നിഖില വിമൽ. ചുരുക്കം ചില കഥാപാത്രങ്ങളെ മാത്രമേ അവതരിപ്പിച്ചിട്ടുള്ളു എങ്കിലും താരം പ്രേക്ഷകരുടെ ഇഷ്ടം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. അരവിന്ദന്റെ അതിഥികൾ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനവും ഏറെ ശ്രദ്ധ നേടി. പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ഇപ്പോൾ. ഒരു അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.
ജീവിതത്തിൽ പ്രണയമുണ്ടാകുക എന്നത് ആ വ്യക്തിയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. വിവാഹവും അങ്ങനെ തന്നെ. ഒരു കാര്യം വ്യക്തമാണ്, അപരിചിതനായ ഒരാളെ ഞാൻ ഒരിക്കലും വിവാഹം ചെയ്യില്ല.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പാണ് നിഖിലയുടെ സ്വദേശം. അമ്മ കലാമണ്ഡലത്തിലെ ഒരു അദ്ധ്യാപികയാണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജില്ലാ കലാ മേളകളിൽ പങ്കെടുക്കുകയും നിരവതി പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ തളിപ്പറമ്പ് സൈദ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുകയാണ്. സത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് നിഖിലയുടെ തുടക്കം. ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷമാണ് ഈ ചിത്രത്തിൽ നിഖില കൈകാര്യം ചെയ്തത്. ശാലോം ടി വി യിലെ അൽഫോൻസാമ്മ എന്ന സീരിയലിലും നിഖില അഭിനയിച്ചിട്ടുണ്ട്. ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ നിഖില വിമൽ ലവ് 24×7 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ചിത്രത്തിൽ ദിലീപിന്റെ ശക്തമായ നായികാ കഥാപാത്രമായിരുന്നു നിഖില. ലവ് 24×7 എന്ന ചിത്രത്തിന് ശേഷം നിഖില വെട്രിവേൽ എന്ന തമിഴ് ചിത്രത്തിൽ ശശികുമാറിന്റെ നായികയായി.