തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ അഭിയന രംഗത്തേക്ക് എത്തിയ നടിയാണ് നിമിഷ സജയന്. നാടന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ചുവന്ന ചുരിദാറാണ് താരം ധരിച്ചിരിക്കുന്നത്. അശ്വനി ഹരിദാസ് ആണ് നിമിഷയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.
ഒരു തെക്കന്‍ തല്ലുകേസാണ് മലയാളത്തില്‍ നിമിഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പത്മപ്രിയ, ബിജു മേനോന്, റോഷന് മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിവിന്‍ പോളി നായകനാകുന്ന തുറമുഖമാണ് നിമിഷയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.