ലോഹം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ യുവനടിയാണ് നിരഞ്ജന അനൂപ്. മുല്ലശ്ശേരി രാജുവിന്റെ ചെറുമകളായ നിരഞ്ജനയെ സംവിധായകൻ രഞ്ജിത്ത് ആണ് സിനിമയിലേക്ക് കൈ പിടിച്ച് എത്തിച്ചത്. അഭിനേത്രി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് നിരഞ്ജന. ചെറുപ്പം മുതൽ കുച്ചിപ്പുഡി അഭ്യസിച്ചിട്ടുള്ള നിരഞ്ജന മഞ്ജു വാര്യർക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടുണ്ട്.
മഞ്ജു വാര്യർ നായികയായി എത്തിയ ചതുർമുഖമാണ് നിരഞ്ജന അഭിനയിച്ച് അവസാനമായി റിലീസ് ആയ ചിത്രം. ദ സീക്രട് ഓഫ് വുമൺ, കിംഗ് ഫിഷ് എന്നിവയാണ് 2021ൽ താരം അഭിനയിച്ച മറ്റ് ചിത്രങ്ങൾ. രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ‘പുത്തൻപണം’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
ഗൂഡാലോചന, c/o സൈറ ബാനു, ഇറ, കല വിപ്ലവം പ്രണയം, ബി ടെക്, എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഗ്രേസ് ആന്റണി സംവിധാനം ചെയ്ത ക്നോളജ് എന്ന് ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോടാണ് സ്വദേശമെങ്കിലും ഇപ്പോൾ എറണാകുളത്താണ് താരം താമസിക്കുന്നത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ആരാധകരുമായി തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്.