ലാൽ ജോസ് സംവിധാനം ചെയ്ത ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് പാർവ്വതി നമ്പ്യാർ. ദിലീപായിരുന്നു നായകൻ. പിന്നീട് രഞ്ജിത്ത് ചിത്രം ലീലയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. പുത്തൻപണം, മധുര രാജ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം ജയറാം നായകനായെത്തിയ, തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന പട്ടാഭിരാമനിലാണ് ഒടുവിലായി വേഷമിട്ടത്. അണ്ടർ 19 കേരളാ ബാഡ്മിന്റൺ ടീമിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കളിച്ചിട്ടുള്ള ഒരു പ്രൊഫഷണൽ പ്ലെയറാണ് പാർവതി.
നടി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. ചതിക്കാത്ത ചന്തുവിലെ സലിം കുമാറിന്റെ പ്രശസ്തമായ ഏക മുദ്ര ദ്വിമുദ്ര സ്റ്റെപ്പ് പരിശീലിക്കുകയാണ് താനെന്ന് പറഞ്ഞാണ് ഫോട്ടോ താരം പങ്ക് വെച്ചിരിക്കുന്നത്.