വ്യക്തമായ നിലപാടുകളും അതിനോട് എന്നും നീതി പുലർത്തുന്ന തരത്തിൽ നിലകൊള്ളുന്നതുമായ വ്യക്തി പ്രഭാവമാണ് നടി പാർവതിയുടേത്. അതോടൊപ്പം തന്നെ പകരം വെക്കാനില്ലാത്ത ഒരു അഭിനയപ്രതിഭ കൂടിയാണ് പാർവതി. നിരവധി തുറന്നു പറച്ചിലുകളുമെല്ലാമായി തനിക്ക് പറയുവാനുള്ളത് മുഖം നോക്കാതെ പറയുന്ന പാർവതിയുടെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്.
പോപ്പോയെക്ക് ചീര പോലെയാണ് തനിക്ക് വാക്കുകൾ എന്നാണ് താരം കുറിച്ചത്. ഒരു പേപ്പർ സിഗാറുമായുള്ള നിൽപ്പ് കണ്ട ആരാധകർ ഇതാരാ ജോസ് പ്രകാശ് ആണോയെന്നാണ് ചോദിക്കുന്നത്. പേപ്പർ സിഗാർ ഉണ്ടാക്കി തന്ന ശ്രീജിത്ത് ജീവന് നന്ദിയും പറഞ്ഞിട്ടുണ്ട് പാർവതി. റിറ്റ്സ് മാഗസിന് വേണ്ടി ഷഹീൻ താഹയാണ് ചിത്രം പകർത്തിയിരിക്കുന്നത്.