മോഡലിങിലൂടെ ടെലിവിഷന്‍ അവതാരക രംഗത്തെത്തിയ പൂജിത മേനോൻ നി കൊ ഞാ ച എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അഭിമുഖമായത്. 2013 മുതല്‍ സിനിമയില്‍ സജീവമായ പൂജിത അരികില്‍ ഒരാള്‍, ഓ ശാന്തി ഓശാന, മരംകൊത്തി, കൊന്തയും പൂണൂലും, സ്വര്‍ണക്കടുവ, ക്ലിന്റ്, നീയും ഞാനും, ചില്‍ഡ്രന്‍സ് പാര്‍ക് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഓം ശാന്തി ഓശാനയിലെ ജൂലി എന്ന കഥാപാത്രമാണ് നടിയെ പരിചിതയാക്കിയത്. മാസ്ക് ഇല്ലാത്തതിനെ തുടര്‍ന്ന് പൊലീസുകാര്‍ പിടിച്ച് പിഴ ചുമത്തിയ കാര്യം പറഞ്ഞുകൊണ്ട് പൂജിത തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ രംഗത്തെത്തിയത്. അവിടെ നിന്ന് തന്നെ എടുത്ത വീഡിയോയ്ക്കൊപ്പമാണ് നടി കാര്യങ്ങള്‍ വിശദീകരിയ്ക്കുന്നത്.
കൊറോണ കൂടിയ്ക്കൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍ മാസ്കേ വച്ചില്ല എങ്കില്‍ ഫൈന്‍ കിട്ടും. എനിക്ക് ഇന്ന് ഫൈന്‍ കിട്ടി. സോപ്പിട്ടു നോക്കി.. പക്ഷെ ഫൈന്‍ അടച്ചു. മാസ്ക് വയ്ക്കാതെ നടന്നാല്‍ 200 രൂപ വച്ച് ഫൈന്‍ കിട്ടും. വൈകിട്ട് നടക്കാന്‍ ഇറങ്ങുന്നതിനായാലും മാസ് വയ്ക്കണം. എല്ലാവരും അക്കാര്യം ശ്രദ്ധിയ്ക്കണം. മാസ്ക് വയ്ക്കാതെ നടന്നാല്‍ എട്ടിന്റെ പണി കിട്ടും. മാസ് വയ്ക്കാതെ നടക്കാനും പാടില്ല, മാസ്ക് വച്ചിട്ടേ വണ്ടിയില്‍ ഇരിക്കാനും പാടുള്ളൂ.