സിനിമ – സീരിയൽ രംഗത്തെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി പ്രിയങ്ക പ്രദീപ് വിവാഹിതയായി. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ടെക്നോപാർക്കിൽ ഫിനാൻസ് മാനേജറായി വർക്ക് ചെയ്യുന്ന വിവേകും പ്രിയങ്കയും വിവാഹിതരായത്. മൂന്നുമണി എന്ന സീരിയലിലെ വില്ലത്തി കഥാപാത്രത്തിലൂടെയാണ് പ്രിയങ്കയെ പ്രേക്ഷകർക്ക് സുപരിചിതയായത്. വിവേകും പ്രിയങ്കയും ഡിഗ്രി പഠന സമയത്ത് ഒരുമിച്ചു പഠിച്ചവരാണ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടത്തിയത്. മഴവിൽ മനോരമയിലെ മറുതീരം തേടി എന്ന സീരിയലിലാണ് പ്രിയങ്ക ഇപ്പോൾ അഭിനയിക്കുന്നത്. എന്ന് നിന്റെ മൊയ്ദീൻ, പടയോട്ടം, അലമാര, സൺഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളിൽ പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്.