മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു നീലക്കുയില്‍. ഏറെ ജനപ്രീതി നേടിയ പരമ്പര അവസാനിച്ചത് അടുത്തിടെയായിരുന്നു. സിനിമ ക്ലൈമാക്സുകളെ വെല്ലുന്ന രീതിയില്‍ ആരാധകരെ അമ്പരപ്പിച്ചാണ് സീരിയല്‍ അവസാനിച്ചത്. പരമ്പരയിലെ നായികമാരിലൊരാളായ റാണിയെ അവതരിപ്പിച്ച ലത സംഗരാജു വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമായിരുന്നു. ഇപ്പോഴിതാ താരം വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മ ീഡിയയിലൂടെ പുറത്തു വന്നിട്ടുള്ളത്. ലത തന്നെയായിരുന്നു ഈ സന്തോഷ വാര്‍ത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്.
പ്രിയതമനൊപ്പമുള്ള ചിത്രങ്ങളും ലത സോഷ്യല്‍മ ീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 14നാണ് വിവാഹം. വിവാഹത്തിനായി ഇനി 10 ദിവസമേയുള്ളൂവെന്നും ലത പോസ്റ്റില്‍ പറയുന്നു. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് താരത്തിന് വിവാഹ ആശംസകള്‍ നല്‍കിയിരിക്കുന്നത്.
ലതയെന്നാണ് യഥാര്‍ത്ഥ പേരെങ്കിലും മിക്കവരും താരത്തെ റാണിയെന്നാണ് വിളിക്കുന്നത്.
നീലക്കുയിലിലൂടെയാണ് ലത സംഗരാജു മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്.
തെലുങ്കില്‍ നിന്നാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും നിരവധി പരമ്പരകളില്‍ അഭിനയിച്ചു. ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായ സ്റ്റാര്‍ട്ട് മ്യൂസിക്കിലും താരം പങ്കെടുത്ത് ശ്രദ്ദ നേടിയിരുന്നു.