നടി റെബ മോണിക്ക ജോൺ വിവാഹിതയായി. ദുബായിൽ സെറ്റിൽ ആയ ജോമോൻ ജോസഫ് ആണ് വരൻ. റെബയുടെ പിറന്നാൾ ദിനത്തിൽ ആയിരുന്നു ജോമോൻ ജോസഫ് റെബയെ പ്രൊപ്പോസ് ചെയ്തത്. സുഹൃത്തുക്കളും കുടുംബവും ഒരുക്കിയ പിറന്നാൾ പാർട്ടിയിൽ വെച്ച് ആയിരുന്നു റെബയെ ജോമോൻ പ്രൊപ്പോസ് ചെയ്തത്.
കഴിഞ്ഞ കുറേ വർഷങ്ങളായി റെബയും ജോമോനും പ്രണയത്തിൽ ആയിരുന്നു. എന്നാൽ, റെബയുടെ കഴിഞ്ഞ പിറന്നാൾ ദിനത്തിൽ ആയിരുന്നു ഇവർ വിവാഹിതരാകാൻ തീരുമാനിച്ചത്.
സിനിമയിലേക്ക് റെബ ആദ്യമായി എത്തിയത് 2016ൽ ആയിരുന്നു. ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമയിലൂടെ ആയിരുന്നു അത്. വിജയ് നായകനായ ബിഗിൾ എന്ന ചിത്രത്തിൽ അഭിനയിച്ചതാണ് റെബയുടെ കരിയറിലെ വഴിത്തിരിവായത്.