സീരിയല്‍ നടി റബേക്ക സന്തോഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. യുവ സംവിധായകന് ശ്രീജിത്ത് വിജയന് ആണ് വരന്. ഫെബ്രുവരി 14 ന് വീട്ടുകാരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു വിവാഹനിശ്ചയം. കുഞ്ചാക്കോ ബോബന് ഉള്‍പ്പടെയുള്ള താരങ്ങള്‍ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചുവന്ന ലെഹങ്കയില്‍ അതിസുന്ദരിയായിരുന്നു റബേക്ക. കുഞ്ഞിക്കൂനന് എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെത്തിയ റബേക്ക കസ്തൂരിമാന്‍ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയാകുന്നത്. കുട്ടനാടന്‍ മാര്‍പാപ്പയിലൂടെയാണ് ശ്രീജിത്ത് സംവിധാന രംഗത്ത് എത്തുന്നത്. ബിബിന്‍ ജോര്‍ജ് നായകനായ മാര്‍ഗം കളി ഒരുക്കിയതും ശ്രീജിത്ത് വിജയന് ആയിരുന്നു. വിവാഹനിശ്ചയത്തിന്റെ ഭാഗമായി മെഹന്തി ചടങ്ങും നടത്തിയിരിക്കുന്നു. പിഷാരടി, ബിബിന്‍ ജോര്‍ജ്, ധര്മജന്, മുന്ന, സുരഭി ലക്ഷ്മി, സലിംകുമാര്‍ തുടങ്ങിയ സിനിമ സീരിയല്‍ രംഗത്തെ നിരവധി പ്രമുഖരും വിവാഹനിശ്ചയ ചടങ്ങില്‍ എത്തിയിരുന്നു.