അമ്മ കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രേഖ രതീഷ്. പരസ്പരം എന്ന സീരിയലിലെ അമ്മ കഥാപാത്രത്തിലൂടെയാണ് രേഖ ശ്രദ്ധേയമായത്. ഇപ്പോഴിതാ മകന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് രേഖ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. നടന് വിജയിയുടെ അമ്മയായി താന്‍ അഭിനയിക്കണമെന്നാണ് മകന്റെ ഏറ്റവും വലിയ ആഗ്രഹമെന്നാണ് രേഖ പറയുന്നത്. വലിയ വിജയ് ആരാധകനാണ് മകന്. വിജയിയുടെ പിറന്നാളിന്റെ തൊട്ടടുത്ത ദിവസമാണ് അവന് ജനിച്ചത്. അതുകൊണ്ടാണോന്ന് അറിയില്ല. വിജയിനോട് അത്രയും ഇഷ്ടമാണ് അവന്. എപ്പോഴും അമ്പലത്തില്‍ പോയാലും കുറേ നേരം പ്രാര്ഥിക്കാറുണ്ട്. അവന് എന്തായിരിക്കും പ്രാര്‍ഥിക്കുന്നതെന്ന് അറിയാന്‍ വേണ്ടി ചോദിച്ചപ്പോഴാണ് അമ്മ വിജയിയുടെ കൂടെ അഭിനയിക്കണമെന്നാണ് പ്രാര്‍ത്ഥിച്ചതെന്നാണ് അവന് പറഞ്ഞത്. അതിന്റെ കാരണം എന്റെ കൂടെ അവനും ലൊക്കേഷനില്‍ വരാമല്ലോ എന്നതാണ്. വിജയിയെ നേരിട്ട് കാണാനുള്ള ഒപ്ഷനായാണ് അവന് അതിനെ കാണുന്നതെന്നും രേഖ പറയുന്നു.
അവന് ഇപ്പോള്‍ ആറാം ക്ലാസിലാണ് പഠിക്കുന്നത്. അവന് സേഫ് ആകുന്നതുവരെ ഇന്റര്‍വ്യൂ കൊടുക്കേണ്ടെന്നാണ് തീരുമാനം. അവന്റെ സ്വകാര്യതയെ മാനിക്കണമെന്നും രേഖ രതീഷ് പറയുന്നു.