സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. തനിക്ക് നേരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളോടും ശക്തമായാണ് താരം പ്രതികരിക്കുന്നത്. ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കും അപവാദ പ്രചാരണം നടത്തുന്നവര്ക്കുമെതിരെയുള്ള സാധികയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലാണ് താരത്തിന്റെ കുറിപ്പ്. ‘ഏത് വിഡ്ഢിക്കും വിമര്‍ശിക്കാന്‍ കഴിയും. പരാതി പറയാനും അപലപിക്കാനും കഴിയും. അത് ഭൂരിഭാഗം വിഡ്ഢികളും ചെയ്യുന്നു. എന്നാല്‍ മനസിലാക്കാനും ക്ഷമിക്കാനും ഒരു സ്വഭാവ സവിശേഷതയും ആത്മനിയന്ത്രണവും ആവശ്യമാണ്’, താരം കുറിച്ചു. മറ്റൊരു ചിത്രത്തിനൊപ്പം സാധിക കുറിച്ചത് ഇങ്ങനെ, ‘ എപ്പോഴും ഓര്‍ക്കുക, ഗോസിപ്പുകള്‍ വെറുക്കപ്പെട്ടവരാണ് കൊണ്ടു നടക്കുന്നത്. വിഡ്ഢികള്‍ അത് പ്രചരിപ്പിക്കുന്നു, മണ്ടന്മാര് അത് ഏറ്റെടുക്കുകയും ചെയ്യുന്നു’ .
ഫ്ളോറല്‍ ഡീപ് നെക്ക് ക്രോപ് ടോപ്പും മിഡിയുമാണ് താരം ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.