സോഷ്യൽ മീഡിയയിൽ എന്തും പറയാം ഏത് പെണ്ണിനും ഏതു തരത്തിലുള്ള മെസ്സേജും അയക്കാം എന്നാണ് ഒട്ടു മിക്ക ഞരമ്പൻമാരുടെയും വിശ്വാസം. അത്തരത്തിൽ ഉള്ളവർക്ക് എട്ടിന്റെ പണി കിട്ടാറുമുണ്ട്. സമൂഹത്തിന് മുൻപിൽ അപഹാസ്യരാകുക എന്നതാണ് അവർക്ക് വിധിച്ചിട്ടുള്ളത്. ചിലപ്പോഴെല്ലാം പോലീസ് കേസിലേക്കും ഇവ നീണ്ട് പോകാറുണ്ട്. അത്തരത്തിൽ ഒരു ഞാറമ്പനെ തുറന്ന് കാണിച്ചിരിക്കുകയാണ് നടി സാധിക വേണുഗോപാൽ. തനിക്ക് തുടർച്ചയായി മോശപ്പെട്ട രീതിയിൽ മെസ്സേജ് അയച്ചിരുന്ന കിഷോർ എന്ന വ്യക്തിയുടെ മെസ്സേജുകളാണ് നടി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്. അവന്റെ ഭാര്യയിൽ അയാൾ സംതൃപ്തനല്ലായെന്നും ആർക്കും അവനൊപ്പം കൂടാമെന്നുമാണ് സാധിക കുറിച്ചിരിക്കുന്നത്..! പണം അവനൊരു പ്രശ്നമേയല്ല എന്ന് കുറിച്ച സാധിക അയാളുടെ അക്കൗണ്ടിന്റെ ലിങ്കും പങ്ക് വെച്ചിട്ടുണ്ട്.
ഇതിന് മറുപടിയായി കിഷോറും ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്ക് വെച്ചിട്ടുണ്ട്. ഇത് സാധിക ഇന്ന് പോസ്റ്റ് ചെയ്തതാണ് .ഇതിൽ കാണിച്ചിരിക്കുന്ന FB ലിങ്ക് എന്റേതാണ് .പക്ഷെ മെസ്സേജ് ഞാൻ അയച്ചതല്ല. 212.102.63.12 London, 185.217.68.138 Romania ഈ കാണുന്ന ip അഡ്രസ്സിൽ നിന്നും എന്റെ ഫേസ്ബുക്കിൽ ആരോ കയറുന്നുണ്ട്. ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. അവർക്കു നിയമപരമായി പോകാമെന്നാണ് കിഷോർ കുറിച്ചിരിക്കുന്നത്.