ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് സാമന്ത. വിജയ് സേതുപരി നായകനായെത്തിയ കാതുവാക്കിലെ രണ്ടു കാതല്‍ ആണ് സാമന്തയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ താരം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്.
റെഡ് കളര്‍ ഫുള്‍ സ്ലീവ് ടോപ്പും മജന്ത കളര്‍ പാന്റുമാണ് താരം ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് താരം പങ്കുവച്ച ചിത്രങ്ങള്‍ ഏറ്റെടുത്ത് രംഗത്തെത്തിയത്. അഞ്ച് മണിക്കൂറുകൊണ്ട് പതിമൂന്ന് ലക്ഷത്തിലധികം പേരാണ് സാന്തയുടെ ചിത്രങ്ങള്‍ ലൈക്ക് ചെയ്തത്.
കഴിഞ്ഞയിടയ്ക്കാണ് സാമന്ത സിനിമയില്‍ എത്തിയിട്ട് 12 വര്‍ഷം തികഞ്ഞത്. വിണ്ണൈ താണ്ടി വരുവായായുടെ തെലുങ്ക് പതിപ്പ് യേ മായ ചേസവേയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സാമന്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 12 വര്‍ഷത്തെ കരിയറില്‍ ഇതുവരെ അന്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് സാമന്ത. ശാകുന്തളം ആണ് ഇനി സാമന്തയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.