തെലുങ്ക് നടന് നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പേരില്‍ നടിയും നാഗചൈതന്യയുടെ മുന്‍ ഭാര്യയുമായ സാമന്തയ്ക്കെതിരെയും തെരഞ്ഞുപിടിച്ചുള്ള ആക്രമണങ്ങളുണ്ടായി. ഇത്തരം വാര്‍ത്തകള്‍ പരത്തുന്നത് സാമന്തയാണെന്നും നാഗചൈതന്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടിയാണെന്നുമായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് രൂക്ഷഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് സാമന്ത.
ട്വിറ്ററിലൂടെയാണ് കുപ്രചാരണങ്ങള്‍ക്കെതിരെ സാമന്ത രംഗത്തെത്തിയത്. പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. ആണ്‍കുട്ടിക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വതവച്ചുകൂടേ? ആദ്യം നിങ്ങള്‍ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ എന്നും സാമന്ത പറഞ്ഞു.
2017ലായിരുന്നു സാമന്തയും നാഗചൈതന്യയും പ്രേമിച്ച് വിവാഹം കഴിച്ചത്. ദക്ഷിണേന്ത്യന്‍ സിനിമ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു ഇവരുടേത്. നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ ഇരുവരും പിരിഞ്ഞു. തുടര്‍ന്ന് സിനിമയില്‍ സജീവമായിരിക്കുകയാണ് സാമന്ത. വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പമുള്ള ഖുഷി, ശാകുന്കളം എന്നിവയാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.